വൈദ്യുതി നിയന്ത്രണം വേണ്ട സാഹചര്യം , അത്യാവശ്യ വൈദ്യുതി ഉപകരണങ്ങളേ പ്രവര്‍ത്തിപ്പിക്കാവൂ; KSEB
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാർ മൂലമാണ് നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് വൈദ്യുതി കുറഞ്ഞു. അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. ആറ് മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെഎസ്ഇബി നിർദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍