ശാസ്ത്ര കൗതുകമുണർത്തി നസ്റത്തിൽ 'സയൻഷഷ്യ' 2023
കട്ടിപ്പാറ : നസ്റത്ത് യു.പി. സ്കൂളിൽ ഈ വർഷത്തെ ശാസ്ത്രോത്സവം 'സയൻഷ്യ 2023' വേറിട്ട അനുഭവമായി. സ്കൂൾ തലത്തിൽ നടത്തിയ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി. മേളകൾ കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് .വി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ തോമസ്, അധ്യാപകരായ സി.പി. സാജിദ്, ഷിബു കെ.ജി, സ്കൂൾ ലീഡർ മുഹമ്മദ് അമീൻ ടി.സി സംസാരിച്ചു. സിസ്റ്റർ ബെൻസി, ധന്യ സി.എസ്, എലിസബത്ത് കെ.എം, അമൽസൻ ജോർജ്,നിനു ജോസഫ് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍