കല്ലാച്ചിയില്‍ പതിനേഴുകാരിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

കോഴിക്കോട്: കല്ലാച്ചിയില്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാര്‍ക്കറ്റ് റോഡിലാണ് സംഭവം. പ്രതി വാണിമേല്‍ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍