കൂടരഞ്ഞിയിൽ സ്കൂട്ടറിൽ ഇടിച്ച കാർ നിർത്താതെ പോയി, ദമ്പതിമാർക്ക് പരുക്ക്
കൂടരഞ്ഞി: കൂടരഞ്ഞിയിൽ അജ്ഞാത കാർ ഇടിച്ചാണ് സ്കൂട്ടർ യാത്രികർക്ക് പരുക്കേറ്റത്. കൂടരഞ്ഞി മുക്കം റോഡിൽ തോണക്കര ഭാഗത്ത് വെച്ചാണ് അപകടം. ഇടിച്ച വാഹനം നിറുത്താതെ പോയി. ഭർത്താവ് പ്രഭാകരൻ ഒന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽമാലതിക്കാണ് (55) പരുക്കേറ്റത്, പ്രഭാകരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.
അപകടം വരുത്തിയ കാറിനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍