കാർ ലോറിയിലിടിച്ച് മുൻഭാഗം തകർന്നു തകർന്നു

താമരശ്ശേരി: കാർ ലോറിയിലിടിച്ച് മുൻ ഭാഗം തകർന്നു. ചുങ്കം ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ഇന്ന് രാവിലെ
പതിനൊന്നരയോടെയായിരുന്നു അപകടം. 

താമരശ്ശേരിയിൽ നിന്നും മിനിബൈപ്പാസ് വഴി സംസ്ഥാന പാതയിലേക്ക് പ്രവേശിച്ച കാർ ബാലുശ്ശേരി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിൻചക്രത്തിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻ ഭാഗം തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍