അടിവാരം ആക്രമം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

പുതുപ്പാടി: ഇന്നലെ രാത്രിയുണ്ടായ അക്രമസംഭവങ്ങളിൽ പോലീസ് മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു. 
കള്ളുഷാപ്പിൽ ആക്രമം നടത്തിയതിന് മൂന്നു പേർക്കെതിരെയും, മാളികയിൽ ശശിയുടെ വീട് അക്രമിച്ചതിൽ 18 പേർക്കെതിരെയും താമരശ്ശേരി പോലീസും, കള്ള് ഷാപ്പ് ജീവനക്കാരൻ ബിജുവിന്റെ വീട് ആക്രമിച്ചതിൽ മൂന്നു പേർക്ക് എതിരെയുമാണ് കേസെടുത്തത്. 

ഇന്നലെ രാത്രി വെസ്റ്റ് കൈതപ്പൊയിൽ കള്ളുഷാപ്പിൽ വെച്ചുണ്ടായ വാക്കേറ്റവും കയ്യാം കളിയുമാണ് വീടാക്രമങ്ങളിൽ കലാശിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍