സി എച്ച് പ്രതിഭ ക്വിസ്: ആദ്യ റൗണ്ട് വിജയികൾക്ക് സമ്മാനദാനം നടത്തി.

കട്ടിപ്പാറ : മൂൻ മുഖ്യ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ നാമധേയത്തിൽ സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭ പ്രശ്നോത്തരി മത്സരത്തിന്റെ ഒന്നാം റൗണ്ടിൽ വിജയിച്ച് സബ് ജില്ല തലത്തിൽ മാറ്റുരയ്ക്കുവാൻ യോഗ്യത നേടിയ കന്നു ട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിലെ അളക ലക്ഷ്മി, നഷ്വ ഫാത്തിമ, ദിൽന ഫാത്തിമ, അമൻ ഹാദി , അജവദ് എന്നീ വിദ്യാർത്ഥികൾക്ക് ഗ്രേസ് എജ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ശ അബ്ദുള്ള മലയിൽ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി വിതരണം ചെയ്തു. മലയോര ഗ്രാമത്തിന്റെ വരദാനമായി കന്നൂട്ടിപ്പാറയിൽ 4 വർഷം മുമ്പ് സ്ഥാപിതമായ ഐയുഎം എൽ പി സ്കൂൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിദ്യാഭ്യാസ മേഖലയിൽ കയ്യൊപ്പു ചാർത്തിയത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു.
  പ്രശ്നോത്തരി കോർഡിനേറ്റർ കെ.സി. ശിഹാബ്, SRG കൺവീനർ കെ.ടി. ആരിഫ്, സ്റ്റാഫ് സെക്രട്ടറി ദിൻഷ ദിനേശ്, സോഷ്യൽ ക്ലബ് കൺവീനർ കെ.പി. ജസീന, ഉന്നതി കോർഡിനേറ്റർ ഫൈസ് ഹമദാനി, ഗണിത ക്ലബ് കൺവീനർ പി.പി.തസലീന, ഇംഗ്ലീഷ് ക്ലബ് കൺവീനർ ടി. ഷബീജ്, പ്രവൃത്തിപരിചയ ക്ലബ് കൺവീനർ ഇ.പി. മുൻസില, ആർട്ട്സ് ക്ലബ് കൺവീനർ അനുജ പി ജെ മുതലായവർ ആശംസകളർപ്പിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍