കക്കോടി പൂനൂർ പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു;


കോഴിക്കോട് കക്കോടി പൂനൂർ പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു; പതിനാല് വയസുള്ള ആൺകുട്ടിയാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി ഒഴുക്കിൽ പെട്ടത്
അഞ്ചുകുട്ടികൾ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു ഇതിൽ ഒരു കുട്ടിയുടെ ചെരുപ്പ് ഒലിച്ചു പോവുകയും അതെടുക്കാനായി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു .കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ആദ്യം എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തിരക്കി ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍