സ്കൂളിന് ബസ്സ് കൈമാറി
കട്ടിപ്പാറ:വെട്ടിഒഴിഞ്ഞതോട്ടം ഗവൺമെന്റ് എൽ പി സ്കൂളിന് കൊടുവളളി നിയോജ മണ്ഡലം എം എൽ എ ഡോ: എം കെ മുനീർ
ആസ്ഥി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ബസ്സ് ഫ്ലാഗ് ഓഫ് ചെയ്ത് താക്കോൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും ,സ്കൂൾ എച്ച് എം അഷറഫ് മാസ്റ്റ്ർക്കും കൈമാറി ഉദ്ഘാടനം നിർവഹിച്ചു .
യാത്രാ ദുരിതം അനുഭവിക്കുന്ന വി ഒ ടി ജി എൽപി സ്‌കൂളിന് ഏറെ ആശ്വാസം നൽകുന്ന ചടടങ്ങാണിതെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു . ഇനിയും സ്‌കൂളിന് വേണ്ടി എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് ചടങ്ങിൽ dr MK മുനീര്‍ MLA അറിയിച്ചു .
ചടങ്ങിൽ , വൈസ് പ്രസിഡണ്ട് ജിൻസി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ് , വിദ്യാഭ്യാസ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് പൂലോട്, ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിദ ഇസ്മായിൽ ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ ടി ഹാരിസ്, പി ടി എ പ്രസിഡന്റ് അഷ്‌റഫ് പി വി , സംഷീര്‍ എ പി , അസീസ് കെ വി ,മുജീബ് വേണാടി,മുഹസിൻ കെ ,സാദിഖ് വേണാടി, അസീസ് കാരമ്മൽ , മുജീബ് മാസ്റ്റർ , പി പി സലിം, പിടിഎ അംഗങ്ങളായ സബിത , ഫൈസൽ, റഷീദ , നജ്മ , റഷീദ്, സ്കൂൾ ലീഡർ മുഹമ്മദ് മർജാൻ, ഡെപ്യുട്ടി ലീഡർ അയീഷ നിഫാ ,മുഹമ്മദ് നിഹാൽ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍