പൂനൂർ. പൂനൂർ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനാചരണവും , മുതിർന്ന അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. എ.കെ. മൊയ്തീൻ മാസ്റ്റർ, കരുണാകരൻ മാസ്റ്റർ, ജനാർദ്ദനൻ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്. പ്രസിഡണ്ട് താര അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിച്ചു ചിറക്കൽ ഉദ്ഘാടനം ചെയ്തു. കെ.ജെ. പോൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വാർഡ് മെമ്പർ സി.പി. കരീം മാസ്റ്റർ, എ.കെ.ഗോപാലൻ, ജാഫർ കോളിക്കൽ, ഗോപാൽ ഷാങ് , രവീന്ദ്രൻ മാസ്റ്റർ, സി.പി.മുഹമ്മദ് മാസ്റ്റർ, ഗുരുക്കൾ അബൂബക്കർ, മുഹമ്മദലി, വേലായുധൻ നായർ എന്നിവർ ആശംസ പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടരി കെ. അബൂബക്കർ മാസ്റ്റർ സ്വാഗതവും, കെ.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.