പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് മദ്റസാധ്യാപകൻ മരിച്ചു.

കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് മദ്റസാധ്യാപകൻ മരിച്ചു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടിൽ അബ്ദുൽ മജീദ് മുസ്ലിയാർ (54) ആണ് മരിച്ചത്. ഇന്ന് ളുഹർ നിസ്കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
മയ്യിത്ത് ബീച്ച് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി മുച്ചുന്തി ഇഹ്യാഉദ്ദീൻ മദ്റസയിൽ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍