ഭാഗ്യശാലി കോയമ്പത്തൂർ സ്വദേശി.

കോഴിക്കോട്: ഇത്തവണ ഓണം ബംബർ ഒന്നാം സമ്മാനത്തിനർഹനായത് കോയമ്പത്തൂർ സ്വദേശി നടരാജൻ, കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. കോഴിക്കോട് ബാവ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സബ്ഏജൻസിയിൽ നിന്നാണ് നടരാജൻ ടിക്കറ്റെടുത്തത്. നടരാജൻ 10 ടിക്കറ്റുകളെടുത്തതായാണ് ഏജൻസി വ്യക്തമാക്കുന്നത്. നാല് ദിവസം മുമ്പാണ് നടരാജൻ ടിക്കറ്റെടുത്തത്. ടിക്റ്റ് വിറ്റ വാളയാർ ഡാം പരിസരത്ത് പടക്കം പൊട്ടിച്ചും നാസിക് ഡോൾ കൊട്ടിയും ജനങ്ങൾ ആഘോഷത്തിലാണ്. 

കോഴിക്കോട് ജില്ലയിലെ ബാവ ലോട്ടറീസിൽ നിന്ന് വാങ്ങി പാലക്കാട് സബ്ജൻസിയിൽ വിറ്റ TE 230662 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.കോഴിക്കോട് ബാവ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് നടരാജന് സമ്മാനമായി ലഭിക്കുക. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍