കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു
പുതുപ്പാടി: കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രനാണ് (41) കടന്നൽ കുത്തേറ്റ് മരിച്ചത്. കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ഇന്നലെയുടെ ആണ് കടന്നൽ കുത്തേറ്റത്. കെഎംസിടി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്. മാതാവ്: പരേതയായ കാർത്ത്യായനി ഭാര്യ: ശ്രീജയ
മകൻ: അർജുൻ സഹോദരങ്ങൾ: സുജാത, സതി, സഹദേവൻ, ശിവരാമൻ
സംസ്കാരം ഇന്നു വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍