പൂനൂർ അലസാഹിത്യ വേദിസംഘടിപ്പിക്കുന്ന മൂന്നാമത് അക്ഷരോത്സവം ഡിസംബറിൽ

താമരശ്ശേരി : പൂനൂർ കേന്ദ്രീകരിച്ച് പതിനഞ്ചു വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന അലസാഹിത്യ വേദിയുടെ മൂന്നാമത് അക്ഷരോത്സവം വിവിധ പരിപാടികളോടെ ഡിസംബറിൽ നടത്താൻ തീരുമാനിച്ചു. ഗാഥാ കോളേജിൽ ചേർന്ന അലയുടെ  യോഗത്തിൽ  പ്രസിഡണ്ട് സലീം വേണാടി അധ്യക്ഷത വഹിച്ചു. ഏഴു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ . പുസ്തക പ്രദർശനവും വിൽപനയും, സാംസ്കാരിക സംഗമം, സാഹിത്യ സദസ്സ് , ചിത്രരചന, കവിയരങ്ങ്, കഥയരങ്ങ്, മു ഖാമുഖം തുടങ്ങിയ പരിപാടികൾ നടക്കും. കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. യോഗത്തിൽ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ദിനേശ് പൂനൂർ, കെ.ഗോ ബാൽ ഷാങ് , രാധാകൃഷ്ണൻ ഉണ്ണികുളം , ജാഫർ കോളിക്കൽ, കെ.എ. ഹർഷാദ്, സി.പി. റഷീദ്, വി.കെ. ജാബിർ , കരീം മാസ്റ്റർ വി ഒ.ടി., രത്നവല്ലി, പി.കെ. തുഷാര തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍