ലഹരി മാഫിയാ അഴിഞ്ഞാട്ടം; സിപിഐഎം ജനകീയ പ്രതിരോധ സമരം നടത്തി.

താമരശ്ശേരി:താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലെയും ലഹരി മാഫിയ അഴിഞ്ഞാട്ടത്തിനും അക്രമത്തിനുമെതിരെ സിപിഐ എം താമരശേരി ഏരികമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. താമരശ്ശേരി അമ്പലമുക്കിൽ ഷെഡ് പണിത് ലഹരി വിൽപന നടത്തുന്ന ലഹരി സംഘം നാടിന് ഭീഷണിയായിരുന്നു. കഴിഞ്ഞദിവസം  ഭിന്നശേഷികാരനായ  ഡിവൈഎഫ്ഐ പ്രവർത്തകനെ ലഹരി സംഘം ക്രൂരമായി മർദ്ദിച്ചിരുന്നു.താമരശ്ശേരി കാരാടി കുടുക്കിൽ ഉമ്മരം റോഡിൽ ലഹരി സംഘം ബഹളമുണ്ടാക്കിയത് ചെയ്ത നാട്ടുകാരെ അക്രമിക്കുകയും സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് അക്രമിക്കാനും ശ്രമം നടക്കുകയുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് സിപിഐ എം ജനകീയ പ്രതിരോധവുമായി രംഗത്ത് എത്തിയത്. കാരാടിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം താമരശ്ശേരി സ്റ്റാൻഡിൽ അവസാനിച്ചു.തുടർന്ന് നടന്ന പൊതുയോഗം ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. ടി സി വാസു അധ്യക്ഷനായി. ടി മഹറൂഫ് , എം വി സന്ദീവ് എന്നിവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍