കോഴിക്കോട്ടെ ആരോഗ്യ പ്രവർത്തകനും നിപ്പ
കോഴിക്കോട്∙ ജില്ലയിൽ ഒരാൾക്കു കൂടി നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവർത്തകനാണ് നിപ്പ സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. രണ്ടു പേർ നിപ്പ ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം മഞ്ചേരിയിലും തിരുവനന്തപുരത്തും നിപ്പ സംശയിച്ച് രണ്ടു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ സ്രവങ്ങളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്. നിലവിൽ ലക്ഷണങ്ങൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍