ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
താമരശ്ശേരി:ലഹരി മാഫിയാ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന താമരശ്ശേരി സ്വദേശിയും കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ രജിലെഷിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി. മഹറൂഫ്, ജോ:സെക്രട്ടറി മുഹമ്മദ് സിനാൻ, പി. കെ വിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ഈ വിഷയത്തിൽ ഉന്നത അധികാരികൾക്ക് പരാതി നൽകിയതായും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍