വമ്പന്‍ വിലക്കുറവില്‍ വില്പനനടത്തി ; പരിശോധിച്ചപ്പോള്‍ വില്‍ക്കുന്നത് ചത്ത കോഴികളെ, ചിക്കന്‍ സ്റ്റാള്‍ പൂട്ടിച്ച് അധികൃതര്‍
നാദാപുരം: നാട്ടിലെങ്ങുമില്ലാത്ത ആദായത്തില്‍ കോഴിയിറച്ചി. അധകൃതരെത്തി പരിശോധിച്ചപ്പോള്‍ കടയില്‍ വില്‍ക്കുന്നത് ചത്ത കോഴികളുടെ ഇറച്ചി. ഒടുവില്‍ കട പൂട്ടിച്ചു.
നാദാപുരം തൂണേരി ഗ്രാമപഞ്ചായത്തിലെ ആവോലത്തെ ഒരു ചിക്കന്‍ സ്റ്റാളിലാണ് സംഭവം. മോദാക്കര പള്ളിക്ക് സമീപത്തുള്ള ചിക്കന്‍ സ്റ്റാളാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചത്. മറ്റു കടകളെ അപേക്ഷിച്ച് വലിയതോതില്‍ വിലക്കുറവില്‍ കോഴിവില്പന നടത്തുന്നത് ഇവിടെ പതിവായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ചൊവ്വാഴ്ച രാത്രി കടയില്‍ പരിശോധന നടത്തിയപ്പോള്‍ നിരവധി ചത്ത കോഴികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തധികൃതരെ വിവരം അറിയിച്ചു. പ്രസിഡന്റ് പി. ഷാഹിന, വാര്‍ഡ് അംഗം കെ. മധുമോഹനന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലും ചത്ത കോഴികളെ കണ്ടെത്തുകയും പൊലിസ് സഹായത്തോടെ കട പൂട്ടിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കട പരിശോധിച്ച് 15,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍