ഭര്‍ത്താവിനെ വെട്ടിയ കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍
വണ്ടിപ്പെരിയാർ: സംഘംചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന േകസിൽ ഭാര്യയും മകനും അറസ്റ്റിൽ. വള്ളക്കടവ് കുരിശുംമൂട് കരികിണ്ണം ചിറയിൽ അബ്ബാസിന് വെട്ടേറ്റ സംഭവത്തിൽ ഭാര്യ അഷീറ ബീവി (39), മകൻ പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് ഹസ്സൻ (19) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രേരണയിൽ, അക്രമത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരെ പോലീസ് തിരയുന്നു.
തന്നെ ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നുവെന്നും അതിന്റെ വൈരാഗ്യത്തിലാണ് ആക്രമിക്കാൻ ആളുകളെ അയച്ചതെന്ന് അഷീറ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, താൻ ഭാര്യയെ ഉപദ്രവിക്കുമായിരുന്നെന്ന അഷീറയുടെ മൊഴി തെറ്റാണെന്ന് അബ്ബാസും മൊഴി നൽകിയിട്ടുണ്ട്.
അയൽവാസി ഷെമീറിന്റെയും കൂട്ടാളികളുടെയും സഹായത്തോടെ, സെപ്റ്റംബർ 16-ന് രാത്രി ഒന്നരയോടെയാണ് അബ്ബാസിനെ ആക്രമിച്ചത്. കിടന്നുറങ്ങുകയായിരുന്ന അബ്ബാസിനെ നാലുപേർ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് ഭാര്യയുേടയും മകൻറേയും അറിവോടെയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍