നടുവണ്ണൂര്‍ - വാകയാട് റോഡ് വികസനം നവംബറിൽ തുടങ്ങും
ബാലുശ്ശേരി:പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജനയില്‍ നവീകരിക്കുന്ന നടുവണ്ണൂര്‍ - വാകയാട് കൊട്ടാരമുക്ക് റോഡിന്റെ വികസന പ്രവൃത്തി രണ്ടു മാസത്തിനകം തുടങ്ങും.4.89 കോടി രൂപ ചെലവിലാണ് വികസനം പ്രവര്‍ത്തനം. 5.34 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് മൂന്നര മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തും.
ഐറിഷ്, ഡ്രൈനേജ് തുടങ്ങിയവയും പണിയും. നിലവിലുള്ള ടാര്‍ ചെയ്ത ഭാഗം തീര്‍ത്തും എടുത്തുമാറ്റി പുതിയ ബി.സി ലെയര്‍ പണിയും. അഞ്ചുവര്‍ഷം അറ്റകുറ്റപ്പണികളും നടത്തും.നിലവിൽ ഈ റോഡിലെ യാത്ര പ്രയാസകരമാണ്.നടുവണ്ണൂരില്‍നിന്ന് ബാലുശ്ശേരിയിലേക്ക് എളുപ്പം എത്താവുന്ന റോഡാണ്. അതുകൊണ്ട് വാഹനത്തിരക്കും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന പാതയില്‍ ഉള്ളിയേരിയില്‍ ഗതാഗത തടസ്സം ഉണ്ടാകുബോള്‍ വാഹനങ്ങള്‍ ഇതുവഴിയാണ് വഴിതിരിച്ച് വിടുന്നത്. നടുവണ്ണൂര്‍, കോട്ടൂര്‍, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍