വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്

കോഴിക്കോട്∙ നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്.

നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍