5 സെന്റിൽ കുറവ് ഭൂമിയുള്ള നാമമാത്ര കർഷകരെ കൂടി കർഷക ക്ഷേമ നിധിയുടെ പരിധിയിൽ പെടുത്തണം. കർഷക കോൺഗ്രസ്സ്

കോഴിക്കോട്:5 സെന്റിന് താഴെ  ഭൂമിയുള്ള മട്ട്പ്പാവ് കൃഷിക്കാർ, ഗ്രോബാഗ് കർഷകർ, പഴം പച്ചക്കറി കൃഷിക്കാർ, കൂൺ കൃഷിക്കാർ, തേനീച്ച കർഷകർ, ആട്, കോഴി, മത്സ്യ കൃഷിക്കാർ എന്നിവരെ കൂടി കർഷക ക്ഷേമ നിധിയുടെ പരിധിയിൽ പെടുത്തണമെന്ന് കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സ് കോഴിക്കോട് നോർത്ത്, കുന്നമംഗലം നിയോജക മണ്ഡലം നേതൃ യോഗം കോഴിക്കോട് DCC യിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു.
വാർഡ് തല കർഷക കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി(K- CUC)രൂപീകരണത്തെ
 കുറിച്ച് സംസ്ഥാന സെക്രട്ടറി ആർ പി രവീന്ദ്രൻ വിശദീകരിച്ചു.
 ജില്ലാ വൈസ് പ്രസിഡണ്ട് മാരായ  സി എം സദാശിവൻ, പി ടി  സന്തോഷ് കുമാർ, പി എം രാധാകൃഷ്ണൻ പെരുമണ്ണ, കെ വി പ്രസാദ്, മനോജ് കുമാർ, വിജയൻ മാവൂർ, സത്യേന്ദ്രൻ പുതിയോത്ത്, സജീവൻ കെ എന്നിവർ സംസാരിച്ചു.
കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് ബാബുരാജ് കുനിയിൽ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് അഹമ്മദ് കായലം സ്വാഗതവും  ബിജീഷ് പെരുമണ്ണ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍