രുചി മേളം പോഷകാഹാര ശീലങ്ങളിലേക്ക് ഒരു മടങ്ങി പോക്ക് ലോക ഭക്ഷ്യ ദിനം രുചിക്കൂട്ടോടെ ആസ്വദിച്ച് നസ്രത്ത് എൽ പി എസിലെ കുരുന്നുകൾ
കട്ടിപ്പാറ : പോഷകാഹാരങ്ങളിലേക്ക് ഒരു മടങ്ങി പോക്ക് ലോക ഭക്ഷ്യ ദിനത്തിൽ തങ്ങളുടെ വീടുകളിൽ നിന്ന് പോഷകഗുണമുള്ള രുചി ക്കൂട്ടുകളുമായി നസ്രത്ത് LPS മൂത്തൊറ്റി ക്കലിലെ കുഞ്ഞു കൂട്ടുകാർ എത്തി. ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, പലഹാരങ്ങൾ,പായ സങ്ങൾ എന്നിവയാൽ വിഭവസമൃദ്ധമായ ഭക്ഷണ മേളയാണ് സ്കൂളിൽ ഒരുങ്ങിയത്. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ് സ്വാഗതം പറയുകയും സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി സ്കൂൾ ലീഡർ ആൻ മിയക്ക് കേക്ക് കൊടുത്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.തികച്ചും വ്യത്യസ്തതയും അതോടൊപ്പം കൗതുകം ഉണർത്തുന്ന പരിപാടിയാണെന്നും മാറുന്ന കാലത്തിനൊപ്പം മാറാത്ത ഗ്രഹാന്തരീക്ഷം തുളുമ്പുന്ന നാടൻ രുചിക്കൂട്ടുകൾ ഏറെ ശ്രദ്ധേയമാണെന്നു അദ്ദേഹം പറഞ്ഞു.കുഞ്ഞു കൂട്ടുകാർക്ക് ആശംസകളും അതോടൊപ്പം അഭിനന്ദനങ്ങളും അറിയിക്കുകയും ഉണ്ടായി . നസ്രത്ത് യുപി എസ് സ്കൂൾ എച്ച് എം ജിജോ സാർ,സീനിയർ അസിസ്റ്റന്റ് സജിത് മാഷ്, നസ്രത്ത് lps സീനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി, സ്കൂൾ എസ് ആർ ജി കൺവീനർ ബിന്ദു ബെന്നി എന്നിവർ ആശംസകൾ അറിയിച്ചു.
അധ്യാപകരായമഷൂദ്,ആനന്ദ് ശങ്കർ ബുഷറ.സി, സോണിയ c, അഷ്‌ന,സൗമ്യ, മരിയ, അലീന എന്നിവർചടങ്ങിന് നേതൃത്വം നൽകി. കുട്ടികൾ ഓരോ ക്ലാസുകാരായി വന്ന് തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കൾ എടുത്ത് തങ്ങളുടെ കൂട്ടുകാരോട് സൗഹൃദം പങ്കിട്ട് രുചിക്കൂട്ട് നുണഞ്ഞു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍