താമരശ്ശേരി സബ്ജില്ലാ സ്കൂൾ കലോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി: 2023 നവംബർ 15,16 തിയ്യതികളിൽ താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലും കോരങ്ങാട് എൽ.പി സ്കൂളിലും നടക്കുന്ന സബ്ജില്ലാ സ്കൂൾ കലോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മുൻ എംഎൽഎ വി.എം ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാലാം വാർഡ് മെംബർ വള്ളി, എ.ഇ.ഒ സതീഷ് കുമാർ ടി, പി.ടി.എ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്, എസ് എം സി ചെയർമാൻ മനോജ്, വൈസ് പ്രസിഡണ്ട് വിനോദ്, വിഭവങ്ങൾ സ്പോൺസർ ചെയ്ത നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി മുൻ എച്ച് എം കെ വി അബ്ദുൽ മജീദ് മാസ്റ്റർ, താമരശ്ശേരി കാരാടി യു .പി മുൻ എച്ച് എം വേണു മാസ്റ്റർ, താമരശ്ശേരി ഹൈസ്കൂൾ മുൻ അധ്യാപകൻ  ഉമ്മർ മാസ്റ്റർ,   മുനീർ മാസ്റ്റർ ചോയിമഠം, സജീവ് മാസ്റ്റർ, സക്കീർ മാസ്റ്റർ, ജോസ് കുട്ടി മാസ്റ്റർ, നൗഷാദ് മാസ്റ്റർ, റസാഖ് മാസ്റ്റർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ലൈജു മാസ്റ്റർ, കരീം മാസ്റ്റർ, പി.എം അബ്ദുൽ മജീദ്, ഇഖ്ബാൽ പൂക്കോട്, അസീസ് കെ.എം, ലത്തീഫ് ടി.പി, നവാസ് സംബന്ധിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മഞ്ജുള ടീച്ചർ സ്വാഗതവും എച്ച് എം ഗീതാമണി ടീച്ചർ നന്ദിയും പറഞ്ഞു.