ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു
കട്ടിപ്പാറ:വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിൽ ഇംഗ്ലീഷ് പഠന പോഷണ പരിപാടി ELIPS ന്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് രചനകൾ ചേർത്ത് Florets എന്ന പേരിലാണ് പതിപ്പുകൾ പുറത്തിറക്കിയത്. എല്ലാ മാസവും കുട്ടികളുടെ പതിപ്പുകൾ തയ്യാറാക്കുക, ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കുക, ഇംഗ്ലീഷ് ലാംഗ്വേജ് ഗെയിം വർക്ക്ഷോപ്പ്,My magazine എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്. കുട്ടികളെ ഇംഗ്ലീഷിൽ സ്വതന്ത്ര രചനയ്ക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ഇംഗ്ലീഷ് ക്ലബ്ബ് നേതൃത്വം നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍