എസ് എസ് എം യു പി യിൽ ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


കട്ടിപ്പാറ: വെട്ടി ഒഴിഞ്ഞതോട്ടം എസ്എസ്എം യുപി സ്കൂളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് പ്രോഗ്രാം ' ഉദ്ഘാടനം ചെയ്തു. ജലം പാഴാക്കുന്നതും മലിനമാക്കുന്നതും ഈ തലമുറയോടു മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന വലിയ അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ സാജിത ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തുതല കോഡിനേറ്റർ കെ വി അബ്ദുൾ അസീസ് പദ്ധതി വിശദീകരിച്ചു. പ്രധാനാദ്ധ്യാപകൻ പൊറേരി വിജയൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ പി നാസർ, സ്റ്റാഫ് സെക്രട്ടറി റഹീന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. ജലശ്രീ ക്ലബ്ബ് കൺവീനർ സുനീറ ടീച്ചർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍