താമരശ്ശേരി സബ് ജില്ലാ ശാസ്ത്രമേള :വിജയികളെ അനുമോദിച്ചു.
കട്ടിപ്പാറ : താമരശ്ശേരി സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, സീനിയർ അസിസ്റ്റന്റ് ആരിഫ് കെ.ടി എന്നിവർ സമ്മാനദാനം നടത്തി. നാലു വർഷം മുമ്പു മാത്രം മലയോര ഗ്രാമത്തിൽ സ്ഥാപിതമായ സ്കൂളിന്റെ മുന്നേറ്റം ആത്മ സംതൃപ്തി പകരുന്നതും, കുട്ടികളുടെയും രക്ഷിതാക്കളുടെയും സമർപ്പണത്തിന്റെയും അധ്യാപകരുടെ കഠിന പരിശ്രമത്തിന്റെയും മാനജ്മെന്റിന്റെ കലവറയില്ലാത്ത പിന്തുണയുടെയും ബാക്കിപത്രമാണെന്നും എച്ച് എം പറഞ്ഞു .
വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, എംപിടിഎ പ്രസിഡണ്ട് ഷഹനാ റൂബി, SSG ചെയർമാൻ അലക്സ് മാത്യു, അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ് , സുബൈർ പെരിങ്ങോട്, റഹിം കൊടുവള്ളി മുതലായവർ വിജയികളെ അഭിനന്ദിച്ചു.
കെ പി ജസീന, കെ.സി. ശിഹാബ്, ദിൻഷ ദിനേശ്, ഫൈസ് ഹമദാനി, പി.പി.തസലീന, ഇ.പി. മുൻസില, അനുജ എട്ടേക്ര, കെ.പി.മുഹമ്മദലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
