ഹോട്ടൽ, കൂൾബാർ നടത്തിപ്പുകാർ ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിക്കണം
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തരോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടൽ , ടീ ഷോപ് , ബേക്കറി & കൂൾ ബാർ നടത്തിപ്പുകാർ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു .
1.സ്ഥാപനത്തിലെ കിണർ ആഴ്ചയിലൊരിക്കൽ ക്ലോറിനേഷൻ നടത്തി രേഖപ്പെടുത്തി സൂക്ഷിക്കണം .
2.കുടിക്കാൻ തിപ്പിച്ചാറ്റിയ വെള്ളം മാത്രമേ നൽകുക.
3. ഭക്ഷണം തുറന്ന് വെക്കരുത് 4.സ്ഥാപനത്തിൽ ഈച്ച ശല്യം ഒഴിവാക്കണം
5. പച്ചക്കറി നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ . 6.തൊഴിലാളികൾ വ്യക്തി ശുചിത്വം കൃത്യമായി പാലിക്കണം . 7. ക്ലീനിങ് ജോലിയിൽ ഏർപ്പെടുന്നവർ ഭക്ഷണം വിതരണം ചെയ്യരുത്
8. സ്ഥാപനത്തിലെ ജൈവ , അജൈവ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കണം .
9.ഭക്ഷണം വിളമ്പുന്നതിന് വൃത്തിയുള്ള ഇലയും പാത്രങ്ങളും ഉപയോഗിക്കുക .
10.ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും
താമരശ്ശേരി
താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍