LSS : കന്നൂട്ടിപ്പാറ സ്കൂളിൽ പാരന്റ്സ് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.


കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ ഇത്തവണത്തെ LSS പരീക്ഷാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി . കഴിഞ്ഞ വർഷം 7 കുട്ടികൾ എൽ എസ് എസ് പരീക്ഷക്കിരുന്നതിൽ 3 പേർ വിജയ തീരമണിഞ്ഞ് ചരിത്രനേട്ടം കരസ്ഥമാക്കിയ സ്ക്കൂൾ, ഈ വർഷവും മികവ് നിലനിർത്തുവാൻ കുട്ടികൾ, അധ്യാപകർ, മാനജ്മെന്റ് എന്നിവർക്കൊപ്പം രക്ഷിതാക്കളും സമർപ്പിത സേവനത്തിന് തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
  പ്രമുഖ പരീക്ഷാ ട്രെയിനർ കോളിക്കൽ സലാം മാസ്റ്റർ ക്ലാസ് നയിച്ചു. വിവിധ വിഷയങ്ങളിൽ ആർജ്ജിക്കേണ്ട ശേഷികൾ കൃത്യമായ അനുപാതത്തിൽ ആർജ്ജിക്കലും പൊതു വിജ്ഞാനത്തിൽ മുന്നോട്ട് കുതിക്കലുമാണ് ഇത്തരം പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ കാതലെന്ന് അദ്ദേഹം സമർത്ഥിച്ചു. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം നിവാരണം നൽകി. ഗ്രേസ് എജ്യൂക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ ആശംസകളർപ്പിച്ചു. എൽ എസ് എസ് കോർഡിനേറ്റർ കെ.പി ജസീന ടീച്ചർ സ്വാഗതവും മദർ പിടിഎ പ്രസിഡണ്ട് ഷഹനാ റൂബി നന്ദിയും പറഞ്ഞു. കെ.സി ശിഹാബ്, ദിൻഷ ദിനേശ്, ഫൈസ് ഹമദാനി, പി.പി.തസലീന, ടി. ഷബീജ്, ഇ.പി. മുൻസില, അനൂജ എട്ടേക്ര മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍