വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു


ഓമശ്ശേരി:വെണ്ണക്കോട്- അമ്പലമുക്ക് ചെറുണ്ണി പൊയിൽ വിജയൻ്റെ കെ എൽ. 57 .V -5073 ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയും വീടിന്റെ ചുറ്റുപാടും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

ഈ സമയത്ത് വിജയനും കുടുംബവും വീട്ടിലില്ലായിരുന്നു രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു. ഇതിനു മുമ്പും ഈ പ്രദേശത്തെ മറ്റൊരു വ്യക്തിയുടെ രണ്ട് മാസം പ്രായമായ നാൽപതോളം കപ്പ കൂടങ്ങളും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചിരുന്നു. കുന്നമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി' അമ്പലമുക്ക് അങ്ങാടിയും ബസ് സ്റ്റോപ്പിലും, അമ്പലമുക്കിലെ ക്ഷേത്രപരിസരവും കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജമദ്യ വിൽപ്പനയും ലഹരി വസ്തുക്കളുടെ വിൽപ്പനയും ദിനംപ്രതി കൂടി കൂടി വരുന്നതും ലഹരി വസ്തുക്കൾ വാങ്ങുന്നതിന് വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടാലറിയാത്ത പല വിധത്തിലുള്ള ആവശ്യക്കാർ അമ്പലമുക്കിൽ എത്തുന്നതും നാട്ടുകാരിൽ ദിനംപ്രതി ഭീതി വളർത്തി കൊണ്ടിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍