കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിന് നേർക്ക് ബോംബേറ്.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിന് നേർക്ക് ബോംബേറ്. രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പെട്രോൾ ബോംബേറുണ്ടായത്. ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുലർച്ചെ രണ്ടുമണിയോടെ മെഡിക്കൽ കോളജ് കാഷ്വാലിറ്റിക്ക് മുമ്പിലാണ് സംഭവം. പെട്രോൾ ബോംബ്
എറിഞ്ഞതിനെത്തുടർന്ന് ജീപ്പിന് തീ പിടിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് പെട്ടെന്ന് അണയ്ക്കുകയായിരുന്നു.
കുറ്റിക്കാട്ടൂരിൽ ഇന്നലെ രാത്രി രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതേത്തുടർന്ന് രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് എത്തിയപ്പോൾ പ്രതികളെ ചൂണ്ടിക്കാണിച്ചതിനെച്ചൊല്ലിയാണ് വീണ്ടും
ഏറ്റുമുട്ടലുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍