ട്രാഫിക് സിഗ്നൽ ബോർഡുകൾ വയ്ക്കും, ആരുണ്ട് ചോദിക്കാൻ
താമരശ്ശേരി : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ വളവിലും
സ്കൂളിന് സമീപവും ടൗണുകളിലും സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ബോർഡുകൾ മറച്ച് സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോർഡുകൾ .
ചുങ്കം കോരങ്ങാട് എന്നിവിടങ്ങളിലാണ് പൂർണ്ണമായും സിഗ്നൽ ബോർഡുകൾ മറച്ചിരിക്കുന്നത്.
പലയിടങ്ങളിലായി ഇത്തരം ബോർഡുകൾ ട്രാഫിക് ലംഘനമായിട്ടും അധികൃതർ നീക്കം ചെയ്തിട്ടില്ല.ഡ്രൈവർമാർക്ക് കാണാവുന്ന രീതിയിൽ സ്ഥാപിച്ച ബോർഡുകൾക്ക് മുന്നിലായിട്ടാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് ഇതുകൊണ്ട് തന്നെ
ട്രാഫിക് സിഗ്നൽ ബോർഡുകൾ ഡ്രൈവർമാർ കാണാതെ പോകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍