ഇസ്രായേലിന്റെ യുദ്ധ ഭീകരതയ്ക്കെതിരെ SDPI പ്രതിഷേധം നടത്തി
പൂനൂർ :ആശുപത്രി ആക്രമിച്ചു കുട്ടികൾ അടക്കം 500ൽ അധികം പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ നരമേധത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എസ്റ്റേറ്റ് മുക്ക് അങ്ങാടിയിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു.ബാലുശ്ശേരി മണ്ഡലം ട്രഷറർ അഷ്റഫ് എകരൂൽ, സലാം കപ്പുറം,മുസ്തഫ പിഎം, സലാഹുദ്ദീൻ അയ്യൂബി, ഷമീർ സി , ജാഫർ, മുജീബ് പൂനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധ സൂചകമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യഹുവിന്റെ കോലം കത്തിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴു മണിക്കാണ് പരിപാടി സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍