മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ഇന്ന്
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ തലയാട് മുതൽ കോടഞ്ചേരി വരെയുള്ള മലയോര ഹൈവേ വികസനത്തിൽ ഉൾപ്പെട്ട ബാലുശ്ശേരി,കൊടുവള്ളി, തിരുവമ്പാടിനിയോജകമണ്ഡലങ്ങളിലെ തലയാട് മുതൽ മലപുറം വരെയുള്ള റോഡിൽ കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് ധനസഹായത്തോടെ 57.95 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മലയോര ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ വെച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഡോ.എം കെ മുനീർ അധ്യക്ഷനാവും. എം.കെ രാഘവൻ എംപി, അഡ്വ.കെ.എം സച്ചിൻ ദേവ്എം.എൽ.എ,ലിന്റോ ജോസഫ് .എംഎൽ.എ .ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ മുഹമ്മദ് മോയത്ത്, നജുമുന്നിസ ശരീഫ്, വി.എം കുട്ടികൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും
