അക്ഷരപൂജക്ക് തുടക്കം; വിദ്യാരംഭത്തിന് ഒരുക്കം അവസാന ഘട്ടത്തിൽ
താമരശ്ശേരി:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങൾ പൂജക്ക് സമർപ്പിച്ച് അക്ഷരപൂജക്ക് തുടക്കമായി. ദുർഗാഷ്ടമി ദിനമായിരുന്ന ഞായറാഴ്ച വൈകീട്ട് ക്ഷേത്രങ്ങളിലും വീടുകളിലും വിദ്യാർഥികൾ പുസ്തകങ്ങൾ പൂജക്ക് സമർപ്പിച്ചു. വരാത്രി ഉത്സവത്തിന് ചൊവ്വാഴ്ച സമാപനമാകും. വിജയദശമിയുടെ ശുഭദിനത്തിൽ വിദ്യാരംഭം കുറിക്കാനുള്ള ഒരുക്കവും അവസാനഘട്ടത്തിലാണ്. ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നതിനൊപ്പം സംഗീത-നൃത്ത-സംഗീതോപകരണങ്ങളിൽ ആദ്യഅറിവ് നേടുന്നതിനും നിരവധിപേർ ഗുരുക്കന്മാരുടെ
അരികിലെത്തും വിവിധ സാംസ്കാരിക സംഘടനകൾ, ലൈബ്രറികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
