ചുരത്തിൽ ലോറി കുടുങ്ങി, ഗതാഗത തടസ്സം


താമരശ്ശേരി∙ ചുരം എട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.അവധി ദിവസമായതിനാൻ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗൺ ആയത് യാത്രക്കാർ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ്.

താമരശ്ശേരി ചുരം അടിവാരം മുതൽ ലക്കിടി വരെ അതിരൂക്ഷമായ ഗതാ കുരുക്കിലമർന്നു. രാവിലെ മുതൽ ആരംഭിച്ച കുരുക്ക് മാറ്റമില്ലാതെ തുടരുന്നു, തുടർച്ചയായ അവധികൾ കാരണം വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം.വലിയ തോതിലുള്ള  വാഹനങ്ങളാണ് നിലവിൽ ഇതുവഴി കടന്നുപോകുന്നത്. വാഹന തിരക്കിനോടൊപ്പം ട്രാഫിക് നിയമം തെറ്റിച്ചു കയറുന്ന ചെറിയ വാഹനങ്ങൾ  ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു..