ബാലുശ്ശേരി ഉപജില്ല കായികമേള തുടങ്ങി

ബാലുശ്ശേരി: ഉപജില്ല കായികമേള കിനാലൂരിലെ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സില്‍ തുടങ്ങി. കിഡ്ഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 1400 കായികതാരങ്ങള്‍ രണ്ടുദിവസങ്ങളിലായി മത്സരിക്കുന്നുണ്ട്.കായികമേളയുടെ ഉദ്ഘാടനം കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ. നിര്‍വഹിച്ചു. പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഗീത, ഷാജി കെ. പണിക്കര്‍, റംല വെട്ടത്ത്, കെ. പ്രകാശിനി, സാജിത കൊല്ലരുകണ്ടി, പി. നൗഷാദ്, കെ. പ്രവീണ്‍, കെ. ഷെരീഫ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍