" സുനന്ദയുടെ പൂച്ചകൾ " പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു

താമരശ്ശേരി : രാധാകൃഷ്ണൻ ഉണ്ണികുളം രചന നിർവ്വഹിച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച "സുനന്ദയുടെ പൂച്ചകൾ " എന്ന ബാലനോവൽ കവിയും ഗ്രന്ഥകാരനുമായ ഡോ: കെ.ശ്രീകുമാർ പ്രകാശനം ചെയ്തു. ശ്രീനി ബാലുശ്ശേരി പുസ്തകം ഏറ്റുവാങ്ങി. ബാലുശ്ശേരി സർഗ വേദിയുടെ ആഭിമുഖ്യത്തിൽ പെൻഷനേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ: പ്രദീപ് കുമാർകറ്റോട് അധ്യക്ഷത വഹിച്ചു. ജാഫർ കോളിക്കൽ, കെ.കെ. ബഷീർ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.ആർ.കെ.ബിജു സ്വാഗതം പറഞ്ഞു. രാധാകൃഷ്ണൻ ഉണ്ണികുളം മറുമൊഴി നടത്തി. തുടർന്നു നടന്ന കവിയരങ്ങിൽ മോഹനൻകുറുമ്പൊയിൽ, ഗിരീഷ് വർമ്മ ബാലുശ്ശേരി, കെ. ഗോബാൽ ഷാങ് , ആർ കെ.ഷാജി, ഓണിൽ രവീന്ദ്രൻ, സിന്ദു സതീഷ് , സജിത രഘുനാഥ്, ഹബീബ ബാലുശ്ശേരി, ഹഖ് ഇയ്യാട്, ബീന സുധാകർ, ഡോ: പ്രതീപ് കുമാർകറ്റോട് എന്നിവർ കവിതകൾ അവതരിപ്പിച്ചു.
വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകളെ പുസ്തകങ്ങൾ നൽകി ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍