റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ തിരോധാനം: മൊബൈല്‍ടവർ ഡംപ് പരിശോധന തുടങ്ങി, അന്വേഷണസംഘം വിപുലപ്പെടുത്തി
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് ആട്ടൂരിനെ (56) കാണാതായ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ വിപുലപ്പെടുത്തി. നടക്കാവ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ കസബ, ടൗണ്‍ ഇന്‍സ്‌പെക്ടര്‍മാരെയും ടൗണ്‍ എ.സി. പി. ബിജുരാജിനെയും ഉള്‍പ്പെടുത്തി. വിവിധ സ്‌ക്വാഡ് അംഗങ്ങളെയും ചേര്‍ത്ത് 25 അംഗ സംഘത്തിനാണ് നിലവില്‍ ചുമതല നല്‍കിയത്.
ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, ഡി.സി.പി. കെ.ഇ. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ ഇതുവരെയുള്ള അന്വേഷണപുരോഗതി വിലയിരുത്തി.
ഫോണ്‍വിളികള്‍ പരിശോധിക്കുന്നതിനായി മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയും തുടങ്ങി. രണ്ടു കമ്പനികളുടെ ഫോണ്‍വിളികള്‍ പൂര്‍ണമായും ലഭിച്ചു.
ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതാവുന്നത്. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഓഗസ്റ്റ് 21-ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍