തച്ചംപൊയിലിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം
താമരശ്ശേരി : തച്ചംപൊയിൽ വാകപ്പൊയിൽ പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്കു നാശം.
കുഞ്ഞോത്ത് മോഹനന്റെ വീടിന്റെ ചുമർ പലസ്ഥലങ്ങളിലും വീണ്ടുകീറി. ജനൽച്ചില്ല് തകർന്നു. ഒാടുമേഞ്ഞ വീടിന്റെ മുൻവശത്തെ ബീമിൽ വിള്ളലുണ്ടായി. സിമന്റ് തറയിലും വിള്ളൽവീണു. മെയിൻ സ്വിച്ച് അടർന്നുവീഴുകയും സ്വിച്ചുകളും ബോർഡുകളും പൊട്ടിത്തെറിക്കുകയും ചെയ്തു. വീട്ടിലെ വീട്ടിലെ വയറിങ് പൂർണമായും താറുമാറായി. ഗൃഹോപകരണങ്ങളും ഫാനുകളും നശിച്ചു.
വാകപ്പൊയിൽ ഇടച്ചേരി ശിവരാജന്റെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍