പൊലീസ് സ്റ്റേഷനിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി


മു​ക്കം: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ട​ത്തി​യ മ​ണ്ണു​മാ​ന്തി​ക്ക് പ​ക​രം മ​റ്റൊ​രു മ​ണ്ണു​മാ​ന്തി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വെ​ക്കു​ന്ന​തി​നാ​യി വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്ഥ​ല​മാ​യ മു​ക്കം ഹൈ​സ്കൂ​ൾ റോ​ഡ്, പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ വി​വി​ധ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ സു​മി​ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

അ​തി​നി​ടെ സ്റ്റേ​ഷ​നി​ൽ വാ​ഹ​ന​മി​ല്ലാ​ത്ത​ത് പൊ​ലീ​സി​നും ദു​രി​ത​മാ​യി. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക​ട​ക്കം പ്ര​തി​ക​ളെ ന​ട​ത്തി​ച്ചാ​ണ് കൊ​ണ്ടു​പോ​യ​ത്. മ​റ്റൊ​രു സ്റ്റേ​ഷ​നി​ൽ​നി​ന്ന് വാ​ഹ​ന​മെ​ത്തി​ച്ചാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

പ്ര​തി​ക​ളാ​യ മ​ണ്ണു​മാ​ന്തി ഉ​ട​മ​യു​ടെ മ​ക​നും കൂ​മ്പാ​റ സ്വ​ദേ​ശി​യു​മാ​യ മാ​ർ​ട്ടി​ൻ മാ​താ​ളി​ക്കു​ന്നേ​ൽ (32), കെ.​ആ​ർ. ജ​യേ​ഷ് കീ​ഴ്പ്പ​ള്ളി (32), പൊ​ന്നാ​ങ്ക​യം സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ർ (49), ത​മി​ഴ്നാ​ട് സ്വ​ദേ​ശി വേ​ളാ​ങ്ക​ണ്ണി രാ​ജ (55), ക​ല്ലു​രു​ട്ടി സ്വ​ദേ​ശി ത​റ​മു​ട്ട​ത്ത് ര​ജീ​ഷ് മാ​ത്യു (39), മോ​ഹ​ൻ​രാ​ജ് (40) എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം ര​ണ്ടു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍