താമരശ്ശേരി ചുരത്തിൽ ലോറിയിൽ കാറടിച്ച് അപകടം ; കാറിലുള്ളവർ മദ്യലഹരിയിൽ
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ വയനാട്ടിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിൽ കാറിടിച്ച് അപകടം. കാറിലുണ്ടായാരുന്ന ഡ്രൈവർ അടക്കം മൂന്നു പേർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചുവരുന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍