യുവാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

താമരശ്ശേരി: ചുങ്കം പനയുള്ള കുന്നുമ്മൽ വാടകക്ക് താമസിക്കും നരിക്കുനി തേലമ്പാട്ട കുന്നുമ്മൽ ബാലൻ്റെ മകൻ ഷിബിൻ ലാൽ (26) നെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനായ ഷിബിന്‍ലാല്‍ സഹോദരങ്ങള്‍ക്കൊപ്പമാണ്  താമസിക്കുന്നത്.

മാതാവ്: ശ്യാമള. സഹോദരൻ: ശ്യാം.