താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് 15,16 തിയ്യതികളിൽ
താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15, 16 തിയ്യതികളിൽ താമരശ്ശേരി ഗവ. ഹയർസെക്കന്ററി സ്കൂളിലും കോരങ്ങാട് ജി.എൽ.പി. സ്കൂളിലുമായി നടക്കും 11 വേദികളിലായി മൂവായിരത്തിൽ പരം കലാപ്രതിഭകൾ 285 മത്സരഇനങ്ങളിലായി മാറ്റുരക്കും.
മേളയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10 ന് എം.കെ. രാഘവൻ എം.പി. നിർവ്വഹിക്കും. കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ. എം.കെ. മുനീർ മുഖ്യാഥിതിയാകും.
വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപനസമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിക്കും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്റഫ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിക്കും, കോഴിക്കോട് ആർ.ഡി.ഡി. സന്തോഷ് കുമാർ. എം. സർട്ടിഫിക്കറ്റ് വിതരണം നടത്തും.
കലോത്സവത്തിൻ്റെ വിളംബര ജാഥ ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം താമരശ്ശേരിയിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍