വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് 18 പവന്‍ കവര്‍ന്നു; യുവാവ് കോഴിക്കോട് പിടിയില്‍


കോഴിക്കോട്:കൊച്ചിയില്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് 18 പവന്‍ കവര്‍ന്ന് കടന്ന യുവാവ് കോഴിക്കോട് പിടിയില്‍. ആലപ്പുഴ സ്വദേശി വിഷ്ണു ശ്രീകുമാറാണ് അറസ്റ്റിലായത്. ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ ഷോറുമില്‍നിന്നെടുത്ത ബൈക്കുമായാണ് ഇയാള്‍ കൊച്ചിയില്‍നിന്ന് മുങ്ങിയത്. കോഴിക്കോടുവച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസിലാണ് വിഷ്ണു ശ്രീകുമാറിനെ ടൗണ്‍ പൊലീസ് പിടികൂടിയത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞു. ബലാല്‍സംഗമുള്‍പ്പെടെ പല സ്റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് യുവാവ്

രത്തെ ജയിലില്‍വച്ച് പരിചയപ്പെട്ടയാളെ പുറത്തിറക്കാമെന്ന് വിശ്വസിപ്പിച്ച് ഇയാളുടെ അമ്മയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവാവിനെതിരെയുള്ള കേസ്. പാലക്കാട് സ്വദേശിനിയായ ഈ വീട്ടമ്മയുടെ 18 പവന്‍ സ്വര്‍ണവും കവര്‍ന്നു. പിന്നീട് കൊച്ചിയിലെ ഷോറൂമില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനെന്നപേരില്‍ ബൈക്കെടുത്ത് മുങ്ങിയ യുവാവ് ഒളിവിലായിരുന്നു. മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു. പിടിയിലാകുമ്പോള്‍ കൈവശം എയര്‍ പിസ്റ്റളും കത്തിയും മോഷ്ടിച്ച മൊബൈല്‍ ഫോണുമുണ്ടായിരുന്നു. ഇയാള്‍ക്ക് മറ്റേതെങ്കിലും കേസുകളില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍