ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണു, ഡൈവര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. നാദാപുരം വേവത്തെ എടത്തില്‍ ബിനീഷ് ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.
ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരിക്കെ ബിനീഷിന് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണു. തൂണേരി പട്ടാണിയില്‍ വച്ചാണ് കുഴഞ്ഞുവീണത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അതുല്യ ഭാര്യയാണ്. മക്കള്‍: മീവല്‍, മിഹ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍