താമരശ്ശേരി സബ്ജില്ലാ കലോത്സവം
വിജയാഹ്ലാദ റാലി നടത്തി
കട്ടിപ്പാറ : മലയോര ഗ്രാമത്തിന്റെ വരദാനമായി 2019 ൽ കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ ഐയുഎം എൽപി സ്കൂൾ , താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ മാറ്റുരച്ച രണ്ടാമത്തെ അവസരത്തിൽ തന്നെ LP ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി വിസ്മയം സൃഷ്ടിച്ചതിന്റെ ആഹ്ലാദ സൂചകമായി സംഘടിപ്പിച്ച വിജയാഹ്ലാദ ഘോഷയാത്ര മലയോര ഗ്രാമത്തിന്റെ മനം നിറച്ച് കൊണ്ട് വേറിട്ട അനുഭവമായി മാറി.
ഉച്ചയ്ക്ക് 2 മണിക്ക് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് വിജയി കൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി അധ്യക്ഷനായി. ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം സ്വാഗതമാശംസിച്ചു.
അബ്ദുള്ള മലയിൽ, അലക്സ് മാത്യു, കെ കെ ഷംസീർ കെ.സി ശിഹാബ്, ഫൈസ് ഹമദാനി, ടി. ഷബീജ്, ദിൻഷ ദിനേശ്, കെ.പി. ജസീന മുതലായവർ സംസാരിച്ചു.
തുടർന്ന് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്ത വിജയാഹ്ലാദ റാലി മദാരി മുക്ക് , കരിഞ്ചോല,നാല് സെന്റ് കോളനി, വടക്കു മുറി, ആര്യങ്കുളം, ബംഗ്ലാവ്മുക്ക് , മുണ്ടപ്പുറം, വാപ്പനാംപൊയിൽ മുതലായ സ്ഥലങ്ങളിൽ കുട്ടികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി കന്നുട്ടിപ്പാറയിൽ സമാപിച്ചു. വാദ്യമേളങ്ങളുടെയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയെ ധാരാളം പേർ വിവിധ വാഹനങ്ങളിലായി അനുഗമിച്ചു. മധുര പാനീയങ്ങളും പലഹാരങ്ങളുമായി വിവിധയിടങ്ങളിൽ രക്ഷിതാക്കൾ കാത്തു നിന്നത് മറക്കാനാവാത്ത അനുഭവമായി.
കന്നൂട്ടിപ്പാറയിലെ സമാപന സമ്മേളനത്തിൽ PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം അധ്യക്ഷനായി. മലയോര ഗ്രാമത്തിൽ നിന്നും അണ്ടർ 14 കോഴിക്കോട് ജില്ലാ ഫുട്ബാൾ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട പി.കെ നാഫൽ ദിയാന് എ കെ അബൂബക്കർ കുട്ടി ഉപഹാരം സമ്മാനിച്ചു. കലാ പ്രതിഭകളായ മുഹമ്മദ് ജാസിമും അളക ലക്ഷ്മിയും ഗാനാലാപനം നടത്തി. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം സ്വാഗതവും അബ്ദുള്ള മലയിൽ നന്ദിയും പറഞ്ഞു.
എം പി ടി എ പ്രസിഡണ്ട് ഷഹന റൂബി, ലിമ മുഹമ്മദ്,ഷംസീർ കക്കാട്ടുമ്മൽ, സലാം കന്നൂട്ടിപ്പാറ, ഷംനാസ് പൊയിൽ, ഫൈസൽ പി.കെ, പി.പി. തസ്ലീന ഇ.പി. മുൻസില, ഷാഹിന കേയക്കണ്ടി, അലക്സ് മാത്യു, മുനീർ കന്നൂട്ടിപ്പാറ, കെ.പി.മുഹമ്മദലി മുതലായവർ റാലിക്ക് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍