സി ഡബ്ല്യു എം എസ് ബസ് സർവ്വീസിന് ഇന്ന് താമരശ്ശേരിയിൽ സ്വീകരണം ...
താമരശ്ശേരി:നവകേരള ബസ്സും റോബിൻ ബസ്സും കേരളമൊന്നാകെ ചർച്ച ചർച്ചയാകുമ്പോൾ സി ഡബ്ല്യു എം എസ് എന്ന ജനകീയ ബസ്സും ഈ ബസിനെ നെഞ്ചിലേറ്റിയവരുടെ ഓർമ്മകളിൽ ചർച്ചക്ക് വിധേയമാകുന്നു ...
നീലഗിരിക്കുന്നിന് താഴെ ദേവാലയിൽ നിന്നും പുറപ്പെട്ട് വയനാടൻ കുന്നിറങ്ങി ഒരു പകലിൻ്റെ ദൈർഘ്യത്തിൽ ദിവസേന കോഴിക്കോട് വന്ന് മടങ്ങുന്ന സി ഡബ്ല്യു എം എസ് ബസ് ശരാശരി തമിഴൻ്റെയും മലയാളിയുടെയും ജീവിതത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും ഭാഗമായി മാറിയിട്ട് എൺപത്തിനാല് വർഷങ്ങളായി എന്നതാണ് ശ്രദ്ധേയം ...
താമരശ്ശേരിയിലൂടെ രാവിലെയും വൈകുന്നേരവും ഒരു മിന്നായം പോലെ കടന്നു പോകുന്ന , താമരശ്ശേരിക്കാരും ഹൃദയത്തിലേറ്റിയ സി ഡബ്ല്യു എം എസ് ബസിന് ഇന്ന് വൈകുന്നേരം താമരശ്ശേരിയിൽ ജനകീയ വരവേൽപ്പു നൽകുന്നത്.
താമരശ്ശേരിയിലെ പഴയ കാല ഡ്രൈവർമാരുടെ സംഘടനയായ ഓൾഡ് ഡ്രൈവേഴ്സ് കൂട്ടായ്മയാണ് ഇന്ന് വൈകുന്നേരം നാലു മണിക്ക് താമരശ്ശേരി ബസ് ബേയിൽ ബസ്സിന് സ്വീകരണമൊരുക്കുന്നത് ...
ഒരേ നിറത്തിൽ ഒരേ നിരത്തിൽ
കിതച്ചും കുതിച്ചും ചരിത്രത്തിലേക്ക് പായുന്ന സി ഡബ്ല്യു എം എസ്
വെറുമൊരു ബസല്ല ,
അത് പലരുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗൃഹാതുരമായ ഒരു പിടി ഓർമ്മകളും പ്രണയവും സ്വപ്നങ്ങളും പേറുന്ന ഒരു വികാരവും പൈതൃകവും തന്നെയാണ് ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍