സംസ്ഥാനപാതയിൽ അനധികൃത പാർക്കിംഗ് ;കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു.

താമരശ്ശേരി :സംസ്ഥാനപാതയിൽ കോരങ്ങാട് പിസി മുക്കിൽ വലിയ വാഹനങ്ങൾ മാസങ്ങളോളം അനധികൃതമായ പാർക്ക് ചെയ്യുന്നത് കാൽനട യാത്രക്കാർക്ക് 
ദുരിതമാകുന്നു.

സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന  കൊച്ചുകുട്ടികൾ അടങ്ങുന്ന വിദ്യാർത്ഥികൾ റോഡിൽ കയറി നടക്കുന്നത് അപകടത്തിന് കാരണമാകുന്നു. കയറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അനധികൃതമായി മാസങ്ങളോളം പാർക്ക് ചെയ്ത വലിയ ലോറികൾ കിടക്കുന്നത് ഇത്തരം പാർക്കിങ്ങുകൾ അപകടത്തിന് വഴിയൊരുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്തിട്ടില്ലെങ്കിൽ പോലീസ് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം കോരങ്ങാട് ഹൈസ്കൂളിന് സമീപം സ്ഥിരമായി പാർക്ക് ചെയ്തിരുന്ന വലിയ വാഹനങ്ങൾ സ്കൂൾ പിടിഎ കമ്മിറ്റിയുടെ പരാതിയിൽ പോലീസ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍