മൊബൈല്‍ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ തിരിച്ചറിയല്‍ നമ്പര്‍
ഡൽഹി:മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി തിരിച്ചറിയല്‍ നമ്പറിന് രൂപം നല്‍കാന്‍ കേന്ദ്രം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അടക്കം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ നീക്കം. മൊബൈല്‍ ഉപയോക്താക്കള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഫോണുകളുടെ എണ്ണം, സിം കാര്‍ഡുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതുവഴി സാധിക്കും.
